തൊഴിലും നൈപുണ്യവും വകുപ്പ്
വ്യാവസായിക പരിശീലന വകുപ്പ്
സംസ്ഥാനത്തിലെ യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം, അപ്രന്റീസ്ഷിപ്പ് പരിശീലനം എന്നിവ നൽകുകയെന്നതാണ് വ്യാവസായിക പരിശീലനവകുപ്പിൻറെ മുഖ്യലക്ഷ്യം.
സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിൻറെ കീഴിൽ വ്യാവസായിക പരിശീലനവകുപ്പ് പ്രവർത്തിച്ചു വരുന്നു. സംസ്ഥാനത്ത് ഐ.ടി.ഐ കൾ സ്ഥാപിച്ച് അതുവഴി എൻ.സി.വി.റ്റി/ എസ്.സി.വി.റ്റി പദ്ധതികൾ വഴി വിവിധ ട്രേഡുകളിൽ ക്രാഫ്റ്റ്സ്മാൻപരിശീലനപദ്ധതിപ്രകാരമുള്ള തൊഴിൽ പരിശീലനം, നാഷണൽ അപ്രന്റീസ്ഷിപ്പ് ആക്ട് പ്രകാരം അപ്രന്റീസ് പരിശീലന പദ്ധതി, കേന്ദ്രസർക്കാരിന്റെ മറ്റ് തൊഴിൽ നൈപുണ്യവികസന പദ്ധതികൾ (സെന്റർ ഓഫ് എക്സലൻസ്, പി.പി.പി, പി.എം.കെ.വി.വൈ) തുടങ്ങിയവ വ്യാവസായിക പരിശീലന വകുപ്പ് നടപ്പിലാക്കി വരുന്നു.


കേന്ദ്രനൈപുണ്യവികസനവുംസംരംഭകത്വവും മന്ത്രാലയത്തിന്റെ(എം.എസ്.ഡി.ഇ)കീഴിലുളള ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിംഗിനാണ്(ഡി.ജി.ടി) ദേശീയ തലത്തിൽ വിവിധനൈപുണ്യവികസന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുളള ചുമതല. ഡി.ജി.ടിയുടെ മാർഗ നിർദ്ദേശം അനുസരിച്ച്വ്യാവസായികപരിശീലന വകുപ്പ് സംസ്ഥാനത്ത് നൈപുണ്യ വികസന പദ്ധതികൾ നടപ്പിലാക്കി വരുന്നു.
രാജ്യത്ത്ക്രാഫ്റ്റ്സ്മാൻപരിശീലനപദ്ധതിനടപ്പിലാക്കുന്നതിനുള്ള നയരൂപീകരണ സമിതിയാണ് നാഷണൽ കൗൺസിൽഫോർ വൊക്കേഷണൽ ട്രെയിനിംഗ്(എൻ.സി.വി.റ്റി).പാഠ്യപദ്ധതി രൂപീകരണം, നിലവാരം, പരീക്ഷ, സർട്ടിഫിക്കറ്റ് തുടങ്ങി ക്രാഫ്റ്റ്സ്മാൻപരിശീലനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കേന്ദ്ര സർക്കാറിന് എൻ.സി.വി.റ്റി ഉപദേശം നൽകുന്നു.
ശ്രീ. സൂഫിയാന്‍ അഹമ്മദ് IAS
ഡയറക്ടർ & സ്റ്റേറ്റ് അപ്രന്റീസ്ഷിപ്പ് അഡ്വൈസർ
വ്യാവസായിക പരിശീലന വകുപ്പ്
ഫോൺ: 0471-2303856
ശ്രീമതി. മിനി മാത്യു
അഡീഷണൽ ഡയറക്ടർ
ഡോ. കെ വാസുകി IAS
സെക്രട്ടറി, തൊഴില്‍ & നൈപുണ്യം