New Initiatives

Category: Trade / Inst Details Published: Wednesday, 10 February 2016 Written by Super User

New Initiatives of the Department

ക്രമ നം. പദ്ധതിയുടെ പേര് സ്വീകരിച്ച നടപടി
1 പുതിയ ഐ.ടി.ഐ.കൾ ആരംഭിക്കൽ 17 പുതിയ ഐ.ടി.ഐ.കൾ സ്ഥാപിച്ചു
2 പുതിയ തസ്തികകൾ 216 പുതിയ തസ്തികകൾ
3 ഭാഷാ ന്യൂനപക്ഷ ഐ.ടി.ഐ.കൾ 2 ഭാഷാന്യൂനപക്ഷ ഐ.ടി.ഐ.കൾ (ഐ.ടി.ഐ ചിത്തിരപുരം, ഐ.ടി.ഐ കുറ്റിക്കോൽ)
4 ഐ.ടി.ഐ.കളുടെ ആധുനിക വത്ക്കരണം

ആകെ വിഹിതം - 976100000 (തൊണ്ണൂറ്റി ഏഴ് കോടി അറുപത്തിയൊന്ന് ലക്ഷം രൂപ)

ആകെ ചെലവ് - 556243448 (അൻപത്തി അഞ്ച് കോടി അറുപത്തി രണ്ട് ലക്ഷത്തി നാൽപ്പത്തി മൂവായിരത്തി നാന്നൂറ്റി നാൽപ്പത്തി എട്ട് രൂപ മാത്രം)
 

5 പോഷകാഹാര പദ്ധതി പോഷകാഹാര പദ്ധതി തുടരുന്നതിനൊപ്പം പിന്നോക്കവിഭാഗക്കാർ കൂടുതലുള്ള നിലമ്പൂർ ഐ.ടി.ഐ.യിലും ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചു. കൂടാതെ എല്ലാ വനിത ഐ.ടി.ഐ.കളിലും (14 എണ്ണം) ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചു.
6 ഐ.ടി. സെൽ രൂപീകരണം വകുപ്പിന്റെ ഇ-ഗവേണൻസ് പരിപാടികൾ ഏകോപിപ്പിക്കുന്നതിനും, വകുപ്പിനാവശ്യമായ സോഫ്റ്റ് വെയറുകൾ നിർമ്മിക്കുന്നതിനും ഐ.ടി. സെൽ രൂപീകരിച്ചു.
7 ടെക്നിക്കൽ എക്സ്ചേഞ്ച് പ്രോഗ്രാം വിവിധ ട്രേഡുകളിലെ 57 ട്രെയിനികൾക്ക് 2018-19 വർഷം ഐ.ടി.ഇ സിംഗപ്പൂർ-ൽ ടി പദ്ധതി പ്രകാരം പരിശീലനം നൽകി.
8 ഇന്ത്യ സ്കിൽസ് - കേരള ഇന്ത്യ സ്കിൽസ് കേരള 2018 എന്ന പരിപാടി സംഘടിപ്പിക്കുകയും ഇതിലെ സംസ്ഥാനതല വിജയികൾക്ക് ദേശീയ തലത്തിൽ നടന്ന മത്സരത്തിൽ 2 ഒന്നാം സമ്മാനവും, 5 രണ്ടാം സമ്മാനവും, 2 മൂന്നാം സമ്മാനവും ലഭിച്ചു. ഇവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് റഷ്യയിലെ ഖസാനിൽ നടക്കുന്ന വേൾഡ് സ്കിൽ 2019-ൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിയും.
9 ഇ-ഓഫീസ് സംവിധാനം സ്റ്റേറ്റ് ഡയറക്ടറേറ്റിലും കണ്ണൂർ റീജിയണൽ  ഡയറക്ടറേറ്റിലും തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളിലെ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കി. ഇതു കൂടാതെ കണ്ണൂർ, എറണാകുളം, കൊല്ലം ജില്ലകളിലെ ഓഫീസുകളിൽ ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
10 ട്രേഡുകളുടെ അഫിലിയേഷൻ വിവിധ ട്രേഡുകളിലെ 575 യൂണിറ്റുകൾക്ക് എൻ.സി.വി.ടി അഫിലിയേഷൻ കരസ്ഥമാക്കി.
11 ഐ.ടി.ഐ.കളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തൽ കിഫ്ബി സഹായത്തോടെ 10 ഐ.ടി.ഐ.കളെയും, ആഭ്യന്തര ധനസഹായത്തോടെ 2 ഐ.ടി.ഐ.കളെയും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന് നടപടികൾ സ്വീകരിച്ചുവരുന്നു.
12 നൈപുണ്യ കർമ്മസേന 2018 മഹാപ്രളയത്തിൽ തകർന്ന വീടുകൾക്കുണ്ടായ ഇലക്ട്രിക്കൽ, പ്ലംബിംഗ്, കാർപ്പെന്ററിംഗ് കേടുപാടുകൾ പരിഹരിക്കുന്നതിന് വകുപ്പിലെ സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാരെയും, ട്രെയിനികളെയും ഉൾപ്പെടുത്തി നൈപുണ്യ കർമ്മസേന രൂപീകരിച്ചു. ടി സേന 4737 വീടുകളിൽ വൈദ്യുത വിതരണ സംവിധാനവും 1327 വീടുകളിൽ പ്ലംബിംഗ് ജലവിതരണ സംവിധാനങ്ങളും 1079 ഓളം ഇലക്ട്രോണിക്സ്, എയർകണ്ടീഷനിംഗ് ഉപകരണങ്ങളും 776 വീടുകളിൽ കാർപ്പെന്ററി കേടുപാടുകളും തീർക്കാൻ ഈ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
13 ഹരിത പ്രോട്ടോക്കോൾ

1. സ്റ്റേറ്റ് ഡയറക്ടറേറ്റിലും സബ് ഓഫീസുകളിലും ഹരിത പ്രോട്ടോക്കോൾ നടപ്പിലാക്കി.                                                                                                     

2. ഹരിത കേരള മിഷന്റെ സഹകരണത്തോടെ വകുപ്പിന്റെ കീഴിലെ എല്ലാ ഐ.ടി.ഐകളിലും ഗ്രീൻ ക്യാമ്പസ് പദ്ധതി നടപ്പിലാക്കുന്നതിനും, ട്രെയിനികളിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നടപടി സ്വീകരിച്ചു വരുന്നു.

14 പുതിയ നിയമനങ്ങൾ 581 പുതിയ നിയമനങ്ങൾ നടത്തി
15 ഗ്രൂപ്പ്‌  ഇന്‍ഷുറന്‍സ് പദ്ധതി ഐ.ടി.ഐ ട്രെയിനികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സൗജന്യ ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി

 

Contact Us

Directorate Of Industrial Training    
4th & 5th Floor Labour Complex
PMG Junction                                       
Vikas Bhavan
Thiruvananthapuram - 690 533      
Email: detkerala@gmail.com
Ph: 0471 - 2303856