ആസ്ഥാനകാര്യാലയം

ഡയറക്ടറേറ്റ്

             കേരളത്തിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ ആസ്ഥാനം വ്യാവസായിക പരിശീലന ഡയറക്ടറേറ്റാണ്..  വകുപ്പിന് കീഴിൽ ക്രാഫ്റ്റ്സ്മാൻ  ട്രെയിനിങ്സ്കീം പ്രകാരം 99 സർക്കാർ ഐ.ടി.ഐകളും, 350 സ്വകാര്യഐ.ടി.ഐകളുമാണ് നിലവിൽ പ്രവർത്തിക്കുന്നത്. കൂടാതെ പട്ടികജാതി  വികസനവകുപ്പിനു കീഴിലുള്ള  44  എ.സ്സി.ഡി.ഡി  ഐ.ടി.ഐ കളിലെയും  പട്ടികവർഗ്ഗ വികസനവകുപ്പിന്റെ കീഴിലുള്ള  2  എസ്.ടി.ഡി.ഡി  ഐടിഐകളിലെയും പരീക്ഷാനടത്തിപ്പും  വകുപ്പ് നടത്തിവരുന്നു.  ഈ വകുപ്പിലെ ക്രാഫ്റ്റ്സ്മാൻട്രെയിനിങ് സ്കീം, അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്കീം, തുടങ്ങിയ വിവിധ പദ്ധതികളിലായി ഏകദേശം 3555 ഉദ്യോഗസ്ഥർ സേവനം നൽകിവരുന്നു. അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്കീം പ്രകാരം ട്രെയിനിംഗ് ഡയറക്ടറെ സ്റ്റേറ്റ് അപ്രന്റീസ്ഷിപ്പ്അഡ്വൈസറായും ചുമതലപ്പെടുത്തിയിരിക്കുന്നു.  സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഒൻപത് റിലേറ്റഡ് ഇൻസ്ട്രക്ഷൻ സെന്ററുകളും  (ആർ.ഐ.സെന്റർ),  അഞ്ച് അസിസ്റ്റന്റ് അപ്രന്റീസ്ഷിപ്പ് അഡ്വൈസർമാരുടെ കാര്യാലയങ്ങളിലുമായി അപ്രന്റിസ്ഷിപ്പ്ട്രെയിനിങ് സ്കീം നടപ്പിലാക്കി വരുന്നു.

വിലാസം

ട്രെയിനിംഗ് ഡയറക്ടറേറ്റ്

4 & 5 നില

തൊഴിൽ ഭവൻ

വികാസ് ഭവൻ  പോസ്റ്റ്

പി.എം.ജി , തിരുവനന്തപുരം  

695033

വെബ്സൈറ്റ്  www.det.kerala.gov.in

ഫോൺ :ഫോൺ -0471 -2303856

Contact Us

Directorate Of Industrial Training    
4th & 5th Floor Labour Complex
PMG Junction                                       
Vikas Bhavan
Thiruvananthapuram - 690 533      
Email: detkerala@gmail.com
Ph: 0471 - 2303856