കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് - കേരള സര്‍ക്കാര്‍
ഒരു വികസ്വര രാഷ്ട്രത്തിന് വികസിത രാഷ്ട്രമെന്ന ലക്ഷ്യത്തില്‍, വ്യാവസായിക പുരോഗതിയ്ക്കുളള പങ്ക് വളരെ നിര്‍ണ്ണായകമാണ്. ഈ തിരിച്ചറിവാണ് രാജ്യത്തെ വ്യവസായ വത്കരിക്കുന്നതിനുളള പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി പരമ്പരാഗത വ്യവസായങ്ങള്‍ക്കനുയോജ്യമായ തദ്ദേശീയരായ വിദഗ്ദ്ധ തൊഴിലാളികളെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി, 1950-ല്‍ ഭാരത സര്‍ക്കാര്‍ ക്രാഫ്റ്റ്‌സ്മാന്‍ ട്രെയിനിംഗ് സ്‌കീം (വിദഗ്ദ്ധ തൊഴില്‍ പരിശീലന പദ്ധതി) ആവിഷ്‌കരിച്ച് രാജ്യത്താകമാനം ക്രാഫ്റ്റ്‌സ്മാന്‍ ട്രെയിനിംഗ് സെന്ററുകള്‍ ആരംഭിച്ചത്. ഇത്തരം പരിശീലനകേന്ദ്രങ്ങളാണ് നിലവിലുളള ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (ITI)-കള്‍.
കേരള സംസ്ഥാനത്ത് യുവാക്കൾക്ക് വൊക്കേഷണൽ, അപ്രന്റീസ്ഷിപ്പ് പരിശീലനം നൽകുന്നതിനുള്ള പ്രധാന ലക്ഷ്യത്തോടെയാണ് വ്യാവസായിക പരിശീലന വകുപ്പ് പ്രവർത്തിക്കുന്നത്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംസ്ഥാനത്തെ വ്യവസായ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (ITI) വിവിധ തരത്തിലുള്ള ദീർഘകാല, ഹ്രസ്വകാല പരിശീലന പദ്ധതികൾ നടപ്പാക്കി വരുന്നു. സംസ്ഥാനത്തെ വിവിധസ്ഥാപനങ്ങളിൽ അപ്രന്റീസ്ഷിപ്പ് പരിശീലന പദ്ധതി നടപ്പാക്കുന്നത് വ്യാവസായിക പരിശീലന വകുപ്പാണ്
വ്യാവസായിക പരിശീലന സ്ഥാപനങ്ങളിലെ ക്രാഫ്റ്റ്‌സ്മാന്‍ ട്രെയിനിംഗ് സ്‌കീം - ന്റെ പാഠ്യപരിശീലന പദ്ധതി തയ്യാറാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ മന്ത്രാലയത്തിന്‍ കീഴിലുളള ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രെയിനിംഗ് (DGT), ന്യൂഡല്‍ഹി - യുടെ നേതൃത്വത്തിലുളള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് (NCVT) ആണ്. ഈ പാഠ്യപരിശീലന പദ്ധതിയാണ് രാജ്യത്താകമാനമുളള വ്യാവസായിക പരിശീലന സ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്നത്. NCVT നിഷ്‌കര്‍ഷിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ക്രാഫ്റ്റ്‌സ്മാന്‍ ട്രെയിനിംഗ് സ്‌കീം - ന്റെ നടത്തിപ്പ് ചുമതല അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയതിനെ തുടര്‍ന്ന് കേരളത്തില്‍ ടി പരിശീലനത്തിന്റെ പൂര്‍ണ്ണ നടത്തിപ്പ് ചുമതല 1956 - മുതല്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ വന്നു.
![]() |
![]() |
![]() |
|
ശ്രീ .പിണറായി വിജയൻ
|
ശ്രീ വി.ശിവൻകുട്ടി
|
ശ്രീ.അജിത് കുമാർ
ഐ.എ.എസ്
സെക്രട്ടറി
തൊഴിലും നൈപുണ്യവും വകുപ്പ് |
Dr വീണാ എൻ മാധവൻ ഐ.എ.എസ്
ഡയറക്ടര്‍ ട്രെയിനിംഗ് / സ്റ്റേറ്റ് അപ്രന്റിസ്ഷിപ്പ് അഡൈ്വസര്‍
|