Apply Now 

യുവതലമുറയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, അവരുടെ പഠനോത്സാഹം നിലനിർത്തുകയും, നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി’’. വിദ്യാർത്ഥികൾക്ക് മികച്ച ജോലി ലഭിക്കാൻ തൊഴിൽപരിശീലന സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. നൈപുണ്യ വികസന പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം ₹1000/- രൂപ സാമ്പത്തിക സഹായം നൽകുന്നു.

 

യോഗ്യതാ നിബന്ധനകൾ (Malayalam)
  • 1. വയസ്സ് : 18 – 30
  • 2. കുടുംബ വാർഷിക വരുമാനം : അഞ്ച് ലക്ഷം രൂപയിൽ കവിയാൻ പാടില്ല
  • 3. അർഹരായ അപേക്ഷകർ : +2 / VHSE / ITI / Diploma / Degree വിജയിച്ച ശേഷം, നൈപുണ്യ വികസന പരിശീലനത്തിൽ പങ്കെടുക്കുന്നവരോ, യു.പി.എസ്.സി., സംസ്ഥാന പി.എസ്.സി., സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമസേന, ബാങ്ക്, റെയിൽവേ, മറ്റ് കേന്ദ്ര / സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജൻസികൾ തുടങ്ങിയവ നടത്തുന്ന മത്സരപരീക്ഷകൾക്കായി അപേക്ഷ സമർപ്പിച്ച് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ.

Apply Now